ബി​എ​സ്എ​ൻ​എ​ൽ 4G കേ​ര​ള​മാകെ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
Saturday, January 16, 2021 4:18 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​എ​സ്എ​ൻ​എ​ൽ 4G സേ​വ​നം കേ​ര​ള​ത്തി​ലാ​കെ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു.

4G നെ​റ്റ്‌​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ന​ൽ​കു​ന്ന​തി​നു വേ​ണ്ടി ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള അ​വ​രു​ടെ മു​ഖ്യ കാ​ര്യാ​ല​യ​ത്തോ​ട് അ​നു​മ​തി ചോ​ദി​ച്ച​തി​ന്‍റെ ഫ​ല​മാ​യി 700 4G ബേ​സ് ട്രാ​ൻ​സീ​വ​ർ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ പോ​കു​ന്ന​താ​യി അ​റി​യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും, അ​വ സം​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്ന ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​ൻ പ​ര്യാ​പ്ത​മ​ല്ല.

കോ​വി​ഡ് കാ​ല​ത്ത് വേ​ഗ​ത​യു​ള്ള ഡാ​റ്റാ ട്രാ​ൻ​സ്മി​ഷ​ൻ സാ​ധ്യ​മാ​കാ​ത്ത​തി​നാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ട് ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. നോ​ള​ജ് എ​ക്ക​ണോ​മി എ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ഈ ​മാ​റ്റം വ​ള​രെ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി പ​രി​ഗ​ണി​ക്ക​ണിച്ച് ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കണമെന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥിച്ചതായി പിണറായി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------