കൊ​ല്ല​ത്ത് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന്‍ മ​രി​ച്ചു
Saturday, January 16, 2021 2:05 AM IST
കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പി​ല്‍ ലോ​റി​ത​ട്ടി റോ​ഡി​ല്‍ വീ​ണ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന്‍ അ​തേ ലോ​റി​യു​ടെ പി​ന്‍​ച​ക്രം ക​യ​റി മ​രി​ച്ചു. കൊ​ല്ലം ച​കി​രി​ക്ക​ട സ്വ​ദേ​ശി സ​ലിം ആ​ണ് മ​രി​ച്ച​ത്. എ​തി​രേ വ​ന്ന ബ​സി​ന് സൈ​ഡു​കൊ​ടു​ക്കു​മ്പോ​ള്‍ സ്കൂ​ട്ട​റി​ന്‍റെ ഹാ​ന്റി​ലി​ല്‍ ലോ​റി​യു​ടെ മ​ധ്യ​ഭാ​ഗം ത​ട്ടി റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് തൊ​ട്ട​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​തേ തു​ട​ര്‍​ന്ന് പോ​ലി​സ് പ​രി​ശോ​ധ​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ പോ​ലി​സി​നെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ഗ​താ​ഗ​തം സ്തം​ഭി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കു​ണ്ട​റ സി​ഐ ജ​യ​കൃ​ഷ്ണ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ വ​ഴ​ങ്ങി​യി​ല്ല.

എ​ന്നാ​ല്‍, അ​പ​ക​ട​വു​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് പോ​ലി​സു​കാ​രാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------