സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്‌​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റെ​ന്ന് സി​പി​എം
Friday, January 15, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്‌​ക്കും സാ​മൂ​ഹ്യ സ​മ​ത്വ​ത്തി​നും തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ്‌ സം​സ്ഥാ​ന ബ​ജ​റ്റെ​ന്ന്‌ സി​പി​എം. സം​സ്ഥാ​ന ബ​ജ​റ്റ്‌ കേ​ര​ള​ത്തി​ന്‍റെ ഇ​ന്ന​ത്തെ ആ​വ​ശ്യ​ങ്ങ​ളേ​യും ഭാ​വി​യേ​യും ക​ണ്ടു​കൊ​ണ്ടു​ള്ള​താ​ണ്‌ ഈ ​ബ​ജ​റ്റ്‌.

ഒ​പ്പം കേ​ര​ള​ത്തെ വൈ​ജ്ഞാ​നി​ക സ​മൂ​ഹ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യാ​യും ഇ​ത്‌ മാ​റു​ന്നു​ണ്ട്‌. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കി​ട​യി​ലും ജ​ന​പ​ക്ഷ കാ​ഴ്‌​ച​പ്പാ​ടി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള സ​മീ​പ​ന​മാ​ണ്‌ ബ​ജ​റ്റ്‌ മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്ന​തെ​ന്നും കാ​ണാ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അ​റി​യി​ച്ചു.

പാ​ര്‍​ശ്വ​വ​ത്‌​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ല്‍ ഈ ​ബ​ജ​റ്റി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്‌. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അം​ഗ​ന​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍, സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ പ്രീ​പ്രൈ​മ​റി ആ​യ​മാ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ല​വ​ന്‍​സി​ലു​ണ്ടാ​ക്കി​യ വ​ര്‍​ധ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്‌. ഇ​വ​യ്‌​ക്ക്‌ പു​റ​മെ ക്ഷേ​മ​പെ​ന്‍​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്‌.

തൊ​ഴി​ല്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ലും ബ​ജ​റ്റ്‌ ശ്ര​ദ്ധേ​യ​മാ​ണ്‌. വ്യ​വ​സാ​യ രം​ഗ​ത്ത്‌ മു​ന്നേ​റ്റം ന​ട​ത്താ​നു​ള്ള ഇ​ച്ഛാ​ശ​ക്തി, കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക​രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക്‌ കൈ​ത്താ​ങ്ങ്‌ എ​ന്നി​വ​യാ​ലും ശ്ര​ദ്ധേ​യ​മാ​യ ബ​ജ​റ്റാ​ണി​ത്‌.

ശാ​സ്‌​ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ കു​തി​പ്പി​നേ​യും അ​തി​ന്‍റെ സാ​ധ്യ​ത​ക​ളേ​യും ജ​ന​ങ്ങ​ള്‍​ക്കാ​ക​മാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ധീ​ര​മാ​യ ചു​വ​ടു​വ​യ്‌​പ്പു​ക​ളാ​ലും ബ​ജ​റ്റ്‌ ശ്ര​ദ്ധേ​യ​മാ​ണ്‌. കെ-​ഫോ​ണ്‍ വ​ഴി ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക്‌ സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ്‌ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ഈ ​ദി​ശ​യി​ലു​ള്ള​താ​ണ്‌. 20 ല​ക്ഷം പേ​ര്‍​ക്ക്‌ 5 വ​ര്‍​ഷം കൊ​ണ്ട്‌ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം വ​ഴി തൊ​ഴി​ല്‍ ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്‍ മാ​റ്റ​ത്തി​ന്‌ വ​ഴി​യൊ​രു​ക്കും.

കേ​ര​ള​ത്തെ വി​ജ്ഞാ​ന​സ​മൂ​ഹ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ കാ​ഴ്‌​ച​പ്പാ​ടും ഈ ​ബ​ജ​റ്റ്‌ മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്നു​ണ്ട്‌. 3.5 ല​ക്ഷം പേ​ര്‍​ക്ക്‌ കൂ​ടി പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്‌ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്‌. സ​ര്‍​വ​ക​ലാ​ശാ​ല​ക്കും, അ​ഫി​ലി​യേ​റ്റ്‌ കോ​ള​ജ്‌ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്‌​ക്കും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍ ഈ ​ദി​ശ​യി​ലു​ള്ള​വ​യാ​ണ്‌.

ഭ​ര​ണ​യ​ന്ത്ര​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‌ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന കാ​ഴ്‌​ച​പ്പാ​ട്‌ ഈ ​ബ​ജ​റ്റ്‌ മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്ന​തെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------