കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന് അം​ഗീ​കാ​രം ന​ല്‍​കി നേ​പ്പാ​ള്‍
Friday, January 15, 2021 8:40 PM IST
കാ​ഠ്മ​ണ്ഡു: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി നേ​പ്പാ​ൾ. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ-​നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന് നേ​പ്പാ​ള്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അ​ടി​യ​ന്ത​ര അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

20 ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​ന്ത്യ നേ​പ്പാ​ളി​ന് കൈ​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റു​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. നേ​പ്പാ​ളി​നെ കൂ​ടാ​തെ ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യി​ല്‍ നി​ന്ന് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------