സ്‌​നേ​ഹ​യു​ടെ ക​വി​ത​യി​ൽ തു​ട​ങ്ങി അ​മ​ലി​ന്‍റെ വ​രി​ക​ളി​ൽ അ​വ​സാ​നി​പ്പി​ച്ച് സം​സ്ഥാ​ന ബ​ജ​റ്റ്
Friday, January 15, 2021 7:18 PM IST
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കൂ​ട്ടു​പി​ടി​ച്ച​ത് കു​ട്ടി​ക​ളു​ടെ ക​വി​ത​ക​ൾ. ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത് പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ സ്‌​നേ​ഹ​യു​ടെ ക​വി​താ​ശ​ക​ലം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ്. ഇ​ടു​ക്കി ക​ണ്ണ​മ്പാ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​പി. അ​മ​ലി​ന്‍റെ വ​രി​ക​ൾ ചൊ​ല്ലി​യാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 'അ​ക്ഷ​ര​വൃ​ക്ഷം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ര​ച​ന​ക​ളി​ൽ നി​ന്നു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ബ​ജ​റ്റി​നൊ​പ്പം അ​വ​ത​രി​പ്പി​ച്ച​ത്.

മ​ട​വൂ​ർ എ​ൻ​എ​സ്എ​സ് സ്‌​കൂ​ളി​ലെ ആ​ർ​എ​സ് കാ​ർ​ത്തി​ക, വ​യ​നാ​ട് ക​ണി​യാം​പ​റ്റ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ അ​ള​ക​ന​ന്ദ, അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ ക​നി​ഹ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ലെ എ​സ്. എ​സ്.​ജാ​ക്‌​സ​ൺ, ക​ണ്ണൂ​ർ മൊ​കേ​രി ആ​ർ​ജി​എം സ്‌​കൂ​ളി​ലെ അ​രു​ന്ധ​തി ജ​യ​കു​മാ​ർ, എ​റ​ണാ​കു​ളം മാ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ സ്‌​കൂ​ളി​ലെ അ​ഞ്ജ​ന സ​ന്തോ​ഷ്, ക​ണ്ണൂ​ർ പാ​ച്ചേ​നി സ്‌​കൂ​ളി​ലെ ഇ​നാ​ര അ​ലി,

കൊ​ല്ലം കോ​യി​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ അ​ല​ക്‌​സ് റോ​ബി​ൻ റോ​യ്, മ​ല​പ്പു​റം മ​ല​ഞ്ചേ​രി ജി​യു​പി​എ​സി​ലെ ദേ​വ​ന​ന്ദ, മ​ല​പ്പു​റം ക​രി​ങ്ക​പ്പാ​റ ജി​യു​പി​എ​സി​ലെ അ​ഫ്ര മ​റി​യം, ഇ​ര​ട്ട​യാ​ർ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ ആ​ദി​ത്യ ര​വി, ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ ഷി​നാ​സ് അ​ഷ്‌​റ​ഫ്, കൊ​ല്ലം തോ​ട്ട​ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ന​വാ​ലൂ​ർ റ​ഹ്‌​മാ​ൻ എ​ന്നീ കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ളാ​ണ് മ​ന്ത്രി ബ​ജ​റ്റി​ലെ ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് രേ​ഖ​ക​ളു​ടെ ക​വ​ർ ചി​ത്ര​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തു സ്‌​കൂ​ൾ വി​ക്കി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ര​ചി​ച്ച​തും 'നേ​ർ​ക്കാ​ഴ്ച' പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തു​മാ​യ ചി​ത്ര​ങ്ങ​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​ച്ച​ടി​ച്ച ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​ങ്ങ​ൾ ര​ചി​ച്ച​ത് കു​ട​യ​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ ശ്രീ​ന​ന്ദ​ന​യും, കോ​ഴി​ക്കോ​ട് വേ​ദ​വ്യാ​സ വി​ദ്യാ​ല​യ​ത്തി​ലെ ജ​ഹാ​ൻ ജോ​ബി​യു​മാ​ണ്. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ജി​എ​ൽ​പി സ്‌​കൂ​ളി​ലെ അ​മ​ൽ ഷാ​സി​യ അ​ജ​യ്, കാ​സ​ർ​ഗോ​ഡ് ജ്യോ​തി​ർ​ഭ​വ​ൻ സ്പെ​ഷ​ൽ സ്‌​കൂ​ളി​ലെ അ​നു​ഗ്ര​ഹ വി​ജി​ത്, കാ​സ​ർ​ഗോ​ഡ് പി​എ എ​ൽ​പി സ്‌​കൂ​ളി​ലെ വി.​ജീ​വ​ൻ, തൃ​ശൂ​ർ എ​ട​ക്ക​ഴി​യൂ​ർ എ​സ്എ​സ്എം വി​എ​ച്ച് എ​സി​ലെ മ​ർ​വ കെ​എം, യു​എ​ഇ ഹാ​ബി​റ്റാ​റ്റ് സ്‌​കൂ​ളി​ലെ നി​യ മു​നീ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് മ​റ്റ് ബ​ഡ്ജ​റ്റ് രേ​ഖ​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​രി​പാ​ടി​ക​ളാ​ണ് അ​ക്ഷ​ര​വൃ​ക്ഷ​വും നേ​ർ​ക്കാ​ഴ്ച​യും.

ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലൂ​ടെ ഈ ​കു​ട്ടി​ക​ളെ​യും അ​ക്ഷ​ര​വൃ​ക്ഷം, നേ​ർ​ക്കാ​ഴ്ച പ​ദ്ധ​തി​ക​ളേ​യും കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------