മ​ദ്യ​വി​ല വ​ര്‍​ധ​ന​യി​ല്‍ തീ​രു​മാ​ന​മാ​യി; ബി​യ​റി​നും വൈ​നി​നും വി​ല വ​ര്‍​ധ​ന​യി​ല്ല
Wednesday, January 13, 2021 7:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ല വ​ര്‍​ധ​ന​യി​ല്‍ തീ​രു​മാ​ന​മാ​യി. നി​ല​വി​ല്‍ ബെ​വ്കോ​യു​മാ​യി ക​രാ​റു​ണ്ടാ​യി​രു​ന്ന വി​ത​ര​ണ​ക്കാ​ര്‍​ക്ക് ഈ ​വ​ര്‍​ഷം അ​ടി​സ്ഥാ​ന​വി​ല​യി​ല്‍ ഏ​ഴ് ശ​ത​മാ​നം വ​ര്‍​ധ​ന അ​നു​വ​ദി​ച്ചു.

അ​തേ​സ​മ​യം ബി​യ​റി​നും വൈ​നും വി​ല കൂ​ടി​ല്ല. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് ബെ​വ്കോ ക​ത്ത​യ​ച്ചു.

മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​യ എ​ക്സ്ട്രാ ന്യൂ​ട്ര​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ഥ​വാ സ്പി​രി​റ്റി​ന്‍റെ വി​ല വ​ര്‍​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് മ​ദ്യ​ത്തി​ന് വി​ല കൂ​ട്ട​ണ​മെ​ന്ന് വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പോ​യ​വ​ര്‍​ഷം ക​മ്പ​നി​ക​ള്‍ പു​തി​യ ടെ​ണ്ട​ര്‍ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.