പ​ക്ഷി​പ്പ​നി: ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴിയിറച്ചി വി​ഭ​വ​ങ്ങ​ൾ നി​രോ​ധി​ച്ചു
Wednesday, January 13, 2021 4:42 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി‌‌‌‌‌‌യിറച്ചി വി​ഭ​വ​ങ്ങ​ൾ നി​രോ​ധി​ച്ചു. നോ​ർ​ത്ത്, സൗ​ത്ത് ഡ​ൽ​ഹി കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മു​ട്ട അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ഭ​വ​ങ്ങ​ളോ കോ​ഴിയിറച്ചിയോ വി​ള​മ്പി​യാ​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​മെ​തി​രേ കർശന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.