മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കി​യാ​ൽ പ​കു​തി പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​കും: ഹ​ർ​സി​മ്ര​ത് കൗ​ർ
Friday, December 4, 2020 5:44 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ന്ന മി​നി​മം താ​ങ്ങു​വി​ല (എം‌​എ​സ്‌​പി) നി​യ​മ​പ്ര​കാ​രം അ​വ​കാ​ശ​മാ​ക്കി​യാ​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​കു​തി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് അ​കാ​ലി​ദ​ൾ നേ​താ​വ് ഹ​ർ​സി​മ്ര​ത് കൗർ ബാ​ദ​ൽ. ക​ർ‌​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും അ​വ​ർ ചോ​ദി​ച്ചു.

പ്ര​ശ്‌​നം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. ദു​ർ​വാ​ശി വെ​ടി​ഞ്ഞ് ക​ർ​ഷ​ക​രെ കേ​ൾ​ക്കു​ക​യും എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യ്യു​ന്ന ബി​ൽ കൊ​ണ്ടു​വ​രി​ക​യും വേ​ണ​മെ​ന്ന് ഹ​ർ​സി​മ്ര​ത് പ​റ​ഞ്ഞു. കൃ​ഷി​ക്കാ​ർ ദൃ​ഡ​നി​ശ്ച​യ​മു​ള്ള​വ​രാ​ണ്, പി​ന്നോ​ട്ട് പോ​കി​ല്ല. അ​വ​രു​ടെ വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല​യ്ക്ക് നി​യ​മ​പ​ര​മാ​യ ഉ​റ​പ്പാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ കാ​ർ​ഷി​ക നി​യ​മം വ​ന്നാ​ൽ മി​നി​മം താ​ങ്ങു​വി​ല ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല്ലാ​താ​കു​മെ​ന്ന് അ​വ​ർ ഭ​യ​പ്പെ​ടു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഡോ. ​മ​ൻ‌​മോ​ഹ​ൻ സിം​ഗ് (അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി) രൂ​പീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. അ​ന്ന് മോ​ദി ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ ശി​പാ​ർ​ശ എം‌​എ​സ്‌​പി​യെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്, സ്വ​ന്തം ശി​പാ​ർ​ശ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ണ് ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്. എം‌​എ​സ്‌​പി നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മാ​ക്കി​യാ​ൽ പ​കു​തി പ്ര​ക്ഷോ​ഭം അ​വ​സാ​നി​ക്കു​മെ​ന്നും ഹ​ർ​സി​മ്ര​ത് ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​ർ​സി​മ്ര​ത് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ ഏ​റ്റ​വും പ​ഴ​യ സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സ്വ​ന്തം സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം ഭ​യ​ന്നാ​ണ് രാ​ജി​വ​ച്ച​ത്. തു​ട​ക്ക​ത്തി​ൽ പു​തി​യ നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച ശി​രോ​മ​ണി അ​കാ​ലി​ദ​ൾ, രാ​ഷ്ട്രീ​യ​മാ​യ പ്ര​തി​ച്ഛാ​യാ ന​ഷ്ടം ഓ​ർ​ത്താ​ണു കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.