ആ​ശ​ങ്ക തി​ര​യ​ടി​ക്കു​ന്നു; ബു​റേ​വി ക​ട​ൽ​ക്ക​ട​ന്ന് തീ​രം​തൊ​ട്ടു, ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം
Thursday, December 3, 2020 6:43 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​യു​ടെ തി​ര​യു​യ​ർ​ത്തി ക​ട​ൽ​ക​ട​ന്ന് ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ട്ടു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റ് ശ്രീ​ല​ങ്ക​ൻ തീ​ര​ത്താ​ണ് പ്ര​വേ​ശി​ച്ച​ത്.

മു​ല്ല​ത്തീ​വി​ലെ ത്രി​ങ്കോ​ന്‍​മാ​ല​യ്ക്കും പോ​യി​ന്‍റ് പെ​ട്രോ​യ്ക്കും ഇ​ട​യി​ലൂ​ടെ​യാ​ണ് ക​ര​യി​ലേ​ക്ക് ക​ട​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ ജാ​ഫ്ന​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.

ജാ​ഫ്ന​യി​ലെ വാ​ൽ‌​വെ​ട്ടി​ത്തു​റ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ‌ ത​ക​ർ​ന്നു. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി. മു​ല്ല​ത്തീ​വ് കി​ള്ളി​നോ​ച്ചി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത പേ​രാ​മാ​രി​യും കാ​റ്റു​മാ​ണ്.

ഇ​ന്ന് രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് രാ​മ​നാ​ഥ​പു​രം, ക​ന്യാ​കു​മാ​രി, തി​രു​ന​ൽ​വേ​ലി ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​കും. ചു​ഴ​ലി​ക്കാ​റ്റ് ക​ന്യാ​കു​മാ​രി​ക്ക് 380 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി​യ​താ​യാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ബു​റേ​വി ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലൂ​ടെ കാ​റ്റ് അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ൻ​ക​ര മേ​ഖ​ല​യി​ലൂ​ടെ​യാ​കും ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു​പോ​വു​ക. ജി​ല്ല​യി​ലെ 48 വി​ല്ലേ​ജു​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന ​ൽ​കി. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ഇ​ന്നു രാ​ത്രി മു​ത​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 മു​ത​ൽ 85 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യേ​ക്കും. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ ശ​നി യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ​ക്കും സാ​ധ്യ​യു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശ്രീ​ല​ങ്ക​യി​ലെ ട്രി​ങ്കോ​മാ​ലി​യി​ൽ നി​ന്നും 110 കി​ലോ​മീ​റ്റ​റും പാ​ന്പ​നി​ൽ നി​ന്ന് 330 കി​ലോ​മീ​റ്റ​റും ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് 520 കി​ലോ​മീ റ്റ​റും അ​ക​ലെ​യെ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്.

നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്നു റെ​ഡ് അ​ല​ർ​ട്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ചും തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട്. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.