നെ​യ്മ​ർ​ക്ക് ഇ​ര​ട്ട​ഗോ​ൾ; യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി പി​എ​സ്ജി
Thursday, December 3, 2020 5:42 AM IST
ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി പി​എ​സ്ജി. ഇ​തോ​ടെ ഒ​ൻ​പ​ത് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ യു​ണൈ​റ്റ​ഡി​നൊ​പ്പ​മെ​ത്താ​ൻ പി​എ​സ്ജി​ക്കാ​യി.

സ്വ​ന്തം മൈ​താ​ന​ത്ത് ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ യു​ണൈ​റ്റ​ഡി​നോ​ടു​ള്ള ഫ്രഞ്ചുകാരുടെ മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി ഇത്. നെ​യ്മ​റു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് പി​എ​സ്ജി​ക്ക് വി​ജ​യം ന​ൽ‌​കി​യ​ത്.

ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ലും ഇ​ഞ്ചു​റി ടൈ​മി​ലു​മാ​യി​രു​ന്നു നെ​യ്മ​റു​ടെ ഗോ​ളു​ക​ൾ. പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ താ​രം മാ​ർ​ക്കി​ഞ്ഞോ​യാ​ണ് മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്. യു​ണൈ​റ്റ​ഡി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ റാ​ഷ്ഫോ​ർ​ട് നേ​ടി.

70 ാം മി​നി​റ്റി​ൽ ഫ്രെ​ഡ് ര​ണ്ട് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ 10 പേ​രു​മാ​യാ​ണ് യു​ണൈ​റ്റ​ഡ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.