കോവിഡ് വാക്സിൻ: കേന്ദ്ര വാദത്തെ എതിർത്ത് ഡൽഹി
Thursday, December 3, 2020 5:05 AM IST
ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വാ​ദ​ത്തെ എ​തി​ർ​ത്ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ. കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​യ​ശേ​ഷം മൂ​ന്നോ നാ​ലോ ആ​ഴ്ച​യ്ക്കു​ള്ളി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റി​യി​ച്ചു.

പ്ര​മു​ഖ മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്നു സ​ർ​ക്കാ​ർ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പ​റ​ഞ്ഞ​ത്.

ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ച​ങ്ങ​ല മു​റി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്ത മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ല. ആ​രെ​യും വാ​ക്സി​നെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.