യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം രാ​ഷ്‌ട്രീ​യപ്രേ​രി​തം:താ​രി​ഖ് അ​ന്‍​വ​ർ
Thursday, December 3, 2020 4:59 AM IST
കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കെ​​​തി​​​രാ​​​യ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ്പീ​​​ക്ക​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തും യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ കേ​​​സെ​​ടു​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്ക​​​വും രാ​​​ഷ്ട്രീ​​​യ​​പ്രേ​​​രി​​​ത​​​മെ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ന്‍​വ​​​ര്‍. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ല്‍ ക​​​ണ്ടു​​​ള്ള രാ​​​ഷ്ട്രീ​​​യ നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് ഇ​​​തെ​​​ല്ലാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാർത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫി​​​ന് പു​​​റ​​​ത്തു​​​ള്ള ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ഖ്യ​​​മോ ധാ​​​ര​​​ണ​​​യോ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണു പൊ​​​തു നി​​​ല​​​പാ​​​ട്. പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ലെ നീ​​​ക്കു​​​പോ​​​ക്കു​​​ക​​​ളെ​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നു വെ​​​ല്‍​ഫെ​​​യ​​​ര്‍ പാ​​​ര്‍​ട്ടി​​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.