ക്രി​സ്മ​സ് കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ
Wednesday, December 2, 2020 8:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ എ​ടു​ത്തി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ക്രി​സ്മ​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് ഈ ​മാ​സം ക്രി​സ്മ​സ് കി​റ്റാ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​ട​ല, പ​ഞ്ച​സാ​ര, നു​റു​ക്ക് ഗോ​ത​മ്പ്, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, തേ​യി​ല, ഉ​ഴു​ന്ന്, തു​ണി സ​ഞ്ചി എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ക്രി​സ്മ​സ് കി​റ്റ്.

482 കോ​ടി രൂ​പ​യാ​ണ് ക്രി​സ്മ​സ് കി​റ്റ് വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വി​ടു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ 368 കോ​ടി രൂ​പ വീ​ത​മാ​ണ് സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഇ​തു​വ​രെ ഈ ​തു​ക വ​ക​യി​രു​ത്തി​യി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ബ​ജ​റ്റ് വി​ഹി​ത​ത്തി​ല്‍ നി​ന്നൊ​രു തു​ക കൂ​ടി ഇ​തി​നു വേ​ണ്ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി കി​റ്റ് ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. 88.92 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ കി​റ്റ് ല​ഭി​ക്കു​ക. ഒ​ക്ടോ​ബ​റി​ലെ കി​റ്റ് വാ​ങ്ങാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ അ​ഞ്ച് ആ​ക്കി നി​ശ്ച​യി​ച്ചു. ന​വം​ബ​റി​ലെ കി​റ്റ് വി​ത​ര​ണം ഇ​തോ​ടൊ​പ്പം തു​ട​രും. ന​വം​ബ​റി​ലെ റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണ​വും ഈ ​മാ​സം അ​ഞ്ച് വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.