ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ ജ​യം
Wednesday, December 2, 2020 5:22 PM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 13 റ​ണ്‍​സി​ന്‍റെ ആ​ശ്വാ​സ ജ​യം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഓ​സീ​സ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദി സീരിയസ്.

303 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് 49.3 ഓ​വ​റി​ൽ 289 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി. നാ​യ​ക​ൻ ആ​രോ​ണ്‍ ഫി​ഞ്ച് (75), ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ (59) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ഓ​സീ​സി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ മൂ​ന്നും ടി. ​ന​ട​രാ​ജ​ൻ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ ര​ണ്ടു വീ​ത​വും വി​ക്ക​റ്റു​ക​ൾ നേ​ടി.

നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഹ​ർ​ദി​ക് പാ​ണ്ഡ്യ (പു​റ​ത്താ​കാ​ത 92), ര​വീ​ന്ദ്ര ജ​ഡേ​ജ (പു​റ​ത്താ​കാ​തെ 66), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി (63) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് 302 റ​ണ്‍​സ് നേ​ടി​യ​ത്.

52/5 എ​ന്ന നി​ല​യി​ൽ പ​തു​ങ്ങി​യ ഇ​ന്ത്യ​യെ പാ​ണ്ഡ്യ-​ജ​ഡേ​ജ സ​ഖ്യ​മാ​ണ് ക​ര​ക​യ​റ്റി​യ​ത്. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 108 പ​ന്തി​ൽ 150 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 76 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 300 ക​ട​ന്ന​ത്.

50 പ​ന്തു​ക​ൾ നേ​രി​ട്ട ജ​ഡേ​ജ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി​യാ​ണ് 66 റ​ണ്‍​സ് നേ​ടി​യ​ത്. 76 പ​ന്തു​ക​ൾ നേ​രി​ട്ട പാ​ണ്ഡ്യ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും നേ​ടി. മു​ൻ​നി​ര​യി​ൽ നാ​യ​ക​ൻ കോ​ഹ്ലി മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന് പ​ക​രം ഓ​പ്പ​ണ​റാ​യി എ​ത്തി​യ യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ൽ 33 റ​ണ്‍​സ് സ്കോ​ർ ചെ​യ്തു. ഓ​സീ​സി​നാ​യി ആ​ഷ്ട​ണ്‍ ആ​ഗ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ദി​ക് പാ​ണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.