കാ​ൻ​ബ​റ ഏ​ക​ദി​നം: ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ
Wednesday, December 2, 2020 1:06 PM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 302 റ​ണ്‍​സ് നേ​ടി.

ഹ​ർ​ദി​ക് പാ​ണ്ഡ്യ (പു​റ​ത്താ​കാ​ത 92), ര​വീ​ന്ദ്ര ജ​ഡേ​ജ (പു​റ​ത്താ​കാ​തെ 66), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി (63) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്.

152/5 എ​ന്ന നി​ല​യി​ൽ പ​തു​ങ്ങി​യ ഇ​ന്ത്യ​യെ പാ​ണ്ഡ്യ-​ജ​ഡേ​ജ സ​ഖ്യ​മാ​ണ് ക​ര​ക​യ​റ്റി​യ​ത്. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 108 പ​ന്തി​ൽ 150 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 76 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 300 ക​ട​ന്ന​ത്.

50 പ​ന്തു​ക​ൾ നേ​രി​ട്ട ജ​ഡേ​ജ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി​യാ​ണ് 66 റ​ണ്‍​സ് നേ​ടി​യ​ത്. 76 പ​ന്തു​ക​ൾ നേ​രി​ട്ട പാ​ണ്ഡ്യ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും നേ​ടി. മു​ൻ​നി​ര​യി​ൽ നാ​യ​ക​ൻ കോ​ഹ്ലി മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന് പ​ക​രം ഓ​പ്പ​ണ​റാ​യി എ​ത്തി​യ യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ൽ 33 റ​ണ്‍​സ് സ്കോ​ർ ചെ​യ്തു.

ഓ​സീ​സി​നാ​യി ആ​ഷ്ട​ണ്‍ ആ​ഗ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഓ​സീ​സ് പ​ര​മ്പ​ര നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.