കെഎ​സ്എ​ഫ്ഇ റെ​യ്ഡ്: തോ​മ​സ് ഐ​സ​ക്കി​നെ ത​ള്ളി കാ​നം
Wednesday, December 2, 2020 12:40 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​സ്എ​ഫ്ഇ റെ​യ്ഡ് വി​വാ​ദ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ലും ഭി​ന്നാ​ഭി​പ്രാ​യം. റെ​യ്ഡ് വി​ഷ​യ​ത്തി​ലെ ധ​ന​മ​ന്ത്രി​യു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​യെ ത​ള്ളി മുന്നണിയിലെ രണ്ടാം കക്ഷിയായ സി​പി​ഐ രം​ഗ​ത്തെ​ത്തി. മ​ന്ത്രി പ​ര​സ്യ​പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് കാ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ മ​ന്ത്രി​മാ​ർ അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​ത് ചെ​യ​ർ​മാ​നോ എം​ഡി​യോ പ​റ​യേ​ണ്ട കാ​ര്യ​മാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സി​പി​ഐ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ധ​ന​മ​ന്ത്രി​യു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സി​പി​എ​മ്മി​ൽ തന്നെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ജി.​സു​ധാ​ക​ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രെ​ല്ലാം ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​യെ പേ​ര് പ​റ​യാ​തെ ശാ​സി​ച്ചു​വെ​ന്നും വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.