കൊ​ല്ല​ത്ത് യു​വാ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണം; ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും പ​രി​ക്ക്
Wednesday, December 2, 2020 10:07 AM IST
കൊ​ല്ലം: ഇ​ര​വി​പു​രം വാ​ള​ത്തു​ങ്ക​ലി​ൽ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കും നേ​രെ യു​വാ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മണം. വാ​ള​ത്തു​ങ്ക​ൽ സ്വ​ദേ​ശി ജ​യ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ജ​യ​ന്‍റെ ഭാ​ര്യ ര​ജി, മ​ക​ൾ ആ​ദി​ത്യ(14) എ​ന്നി​വ​ർ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ജി​യെ​യും ആ​ദി​ത്യ​യേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.