ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഷ​ക്ത​റി​ന് മു​മ്പി​ൽ അ​ടി​തെ​റ്റി റ​യ​ൽ മാ​ഡ്രി​ഡ്
Wednesday, December 2, 2020 4:26 AM IST
കീ​വ്: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി യു​ക്രെ​യ്ൻ ക്ല​ബ് ഷ​ക്ത​ർ ഡൊ​ണ​സ്ക്. റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഷ​ക്ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ ഡെ​ന്‍റീ​ൻ​ഹോ​യും(57) മാ​നൊ​ർ സോ​ള​മ​നും(82) ആ​ണ് ഷ​ക്ത​റി​നാ​യി ഗോ​ളു​ക​ൾ​ക്ക് നേ​ടി​യ​ത്.

ജ​ർ​മ്മ​ൻ ടീ​മാ​യ ബൊ​റു​സി​യ മോ​ന്‍​ചെ​ന്‍​ഗ്ലാ​ഗ്ബാ​ച്ചി​നോ​ട് ആ​റ് ഗോ​ൾ പ​രാ​ജ​യ​മേ​റ്റു വാ​ങ്ങി​യ ഷ​ക്ത​ർ വ​മ്പ​ൻ തി​രി​ച്ച് വ​ര​വാ​ണ് റ​യ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന​ട​ത്തി​യ​ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ സി​ദാ​നും സം​ഘ​ത്തി​നും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത​വ​ണ്ണം ക​ളി​ച്ച ശ​ക്ത​റി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ത​ന്ത്ര​ങ്ങ​ൾ ഒ​ന്നും മെ​ന​യാ​നാ​യി​ല്ല. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും റ​യ​ൽ മാ​ഡ്രി​ഡ് ഗോ​ൾ വ​ഴ​ങാ​ൻ കാ​ര​ണം.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ ഏ​ഴു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി ഷ​ക്ത​ർ. ബൊ​റു​സി​യ എ​ട്ടു പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തു​ണ്ട്. അ​തേ​സ​മ​യം, തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ റ​യ​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.