ജ​ർ​മ​നി​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി അ​ഞ്ചു പേ​ർ മ​രി​ച്ചു
Wednesday, December 2, 2020 2:32 AM IST
ബെ​ർ​ലി​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ട്ര​യ​ർ ന​ഗ​ര​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേ​ർ മ​രി​ച്ചു. പതിനഞ്ചോളം പേർക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈ​വ​റെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.