യാത്രക്കാർ ശ്രദ്ധിക്കുക; മ​ല​ബാ​റും മാ​വേ​ലിയും ഉ​ൾ​പ്പെ​ടെ എ​ട്ട് ട്രെ​യി​നു​ക​ൾ ഉടൻ ഓ​ടി​ത്തു​ട​ങ്ങും
Tuesday, December 1, 2020 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ൾ ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് ഈ ​വെ​ള്ളി​യാ​ഴ്ച മു​ത​ലും മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് ഈ ​മാ​സം പ​ത്തി​നും ഓ​ടി​ത്തു​ട​ങ്ങും.

പു​ന​ലൂ​ർ-​മ​ധു​രൈ എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ്, നാ​ഗ​ർ​കോ​വി​ൽ-​കോ​യ​ന്പ​ത്തൂ​ർ, ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ന്നീ ട്രെ​യി​നു​ക​ൾ ഈ ​മാ​സം ഒ​ൻ​പ​തി​നും നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്മോ​ർ ട്രെ​യി​ൻ ഈ ​മാ​സം 11 നും ​ഓ​ടി​ത്തു​ട​ങ്ങും.

ട്ര​യി​നു​ക​ളി​ലേ​ക്കു​ള്ള സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ബുധനാഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.