സ്വ​പ്ന​യു​ടെ മൊ​ഴി ചോ​ർ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വ്
Tuesday, December 1, 2020 3:11 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന​യു​ടെ മൊ​ഴി ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു നി​ർ​ദേ​ശം. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ളം എ​സി​ജ​ഐം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

മൊ​ഴി ചോ​ർ​ന്ന​തി​നെ​തി​രെ സ്വ​പ്ന ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്ന് കോ​ട​തി​യെ അ​റി​യി​ക്ക​ണം. മൂ​ന്നു മാ​സം കൂ​ടു​ന്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ക​സ്റ്റം​സ് ക​മ്മി​ഷ​ണ​റോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ക​സ്റ്റം​സി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്വ​പ്ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൊ​ഴി ചോ​ർ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ർ​ത്ത ന​ൽ​കി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ്വ​പ്ന​യു​ടെ ഹ​ർ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.