കെഎസ്എഫ്ഇ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം; വി​ടാ​തെ ധ​ന​മ​ന്ത്രി
Tuesday, December 1, 2020 12:53 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎസ്എഫ്ഇയി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യും തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ധാ​ര​ണ. ഇ​ന്ന് ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും റെ​യ്ഡി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​യ​ർ​ത്തി​യ​ത്. റെ​യ്ഡി​നെ​ക്കു​റി​ച്ച് ധ​ന​മ​ന്ത്രി അ​റി​യ​ണ​മാ​യി​രു​ന്നു​വെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി.

അ​തേ​സ​മ​യം റെ​യ്ഡി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ര​ണ്ടു മ​ന്ത്രി​മാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​രി​ൽ ത​ന്നെ ര​ണ്ടു ചേ​രി രൂ​പ​പ്പെ​ട്ട നി​ല​യാ​ണ്. മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ ധ​മ​ന്ത്രി​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ഇ​തു​വ​രെ പ​ര​സ്യ​പി​ന്തു​ണ ല​ഭി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും റെ​യ്ഡ് തെ​റ്റാ​യി​പ്പോ​യെ​ന്ന നി​ല​പാ​ടു​ള്ള മ​ന്ത്രി​മാ​രു​മു​ണ്ട്.

റെ​യ്ഡ് സം​ബ​ന്ധി​ച്ച വി​വാ​ദം കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്ത് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​മൊ​രു വി​വാ​ദം എ​ൽ​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ ര​ണ്ടു മ​ന്ത്രി​മാ​ർ പി​ന്തു​ണ​ച്ച​തോ​ടെ തോ​മ​സ് ഐ​സ​ക് വീ​ണ്ടും പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.