നാ​ണം​കെ​ട്ട​ത്, എ​ന്നാ​ലും അ​ദ്ഭു​ത​മി​ല്ല; ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഒ​വൈ​സി
Tuesday, December 1, 2020 12:04 PM IST
ഹൈ​ദ​രാ​ബാ​ദ്: മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​എം​ഐ​എം മേ​ധാ​വി അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി.

ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം വെ​റു​പ്പു​ള​വാ​ക്കു​ന്ന​താ​ണ്, നാ​ണം​കെ​ട്ട​താ​ണ്. എ​ന്നാ​ൽ ഈ ​പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ഭു​ത​മി​ല്ല. ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്ര​മേ രാ​ഷ്ട്രീ​യാ​ധി​കാ​രം നേ​ടാ​നു​ള്ള അ​വ​കാ​ശ​മു​ള്ളെ​ന്നും മ​റ്റു​ള്ള​വ​ർ പാ​ദ​സേ​വ ചെ​യ്യു​ന്ന​വ​രാ​ണെ​ന്നു​മാ​ണ് അ​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​ത്ത​രം ഒ​രു ചി​ന്താ​ഗ​തി ഭ​ര​ണ​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന​ത​ല്ലെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യു​ടെ മ​ന്ത്രി​യാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യാ​ണ് മു​സ്ലിം​ക​ൾ​ക്ക് ബി​ജെ​പി മ​ൽ​സ​രി​ക്കാ​ൻ ടി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ഹൈ​ന്ദ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഏ​തൊ​രു വ്യ​ക്തി​ക്കും പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ലിം​ഗാ​യ​ത്തു​കാ​ർ, കു​റു​ബ​ക​ൾ, വൊ​ക്ക​ലി​ഗ​ക്കാ​ർ, ബ്രാ​ഹ്മ​ണ​ർ തു​ട​ങ്ങി ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ന​ൽ​കും. പ​ക്ഷേ മു​സ്ലിം​ക​ൾ​ക്കു ന​ൽ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്- ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു. ബെ​ല​ഗാ​വി ഹി​ന്ദു​ത്വ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്നും ഇ​വി​ടെ മു​സ്ലിം​ക​ൾ​ക്കു സീ​റ്റ് ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ച​ന പോ​ലു​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന ബെ​ല​ഗാ​വി മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വ​ർ​ഗീ​യ പ​രാ​മ​ർ​ശം. ക​ർ​ണാ​ട​ക​യി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യാ​ണ് ഈ​ശ്വ​ര​പ്പ. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സു​രേ​ഷ് അം​ഗ​ഡി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ബെ​ല​ഗാ​വി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.