പ​രി​ശോ​ധ​ന സ്വാ​ഭാ​വി​കം; കെ​എ​സ്എ​ഫ്ഇ റെ​യ്ഡി​യി​ൽ ധ​ന​മ​ന്ത്രി​യെ ത​ള്ളി ജി. ​സു​ധാ​ക​ര​ൻ
Tuesday, December 1, 2020 12:06 PM IST
തിരുവനന്തപുരം: കെ​എ​സ്എ​ഫ്ഇ​യി​ൽ ന​ട​ന്ന വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ ധ​ന​മ​ന്ത്രി​യെ ത​ള്ളി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. റെ​യ്ഡ് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് നി​ല​പാ​ടെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ വ​കു​പ്പി​ലും റെ​യ്ഡ് ന​ട​ന്നി​ട്ടു​ണ്ട്. വ​കു​പ്പ് മ​ന്ത്രി അ​ത​റി​യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. അ​ത് മ​ന്ത്രി​മാ​രെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. വി​ജി​ല​ൻ​സി​ന് ദു​ഷ്ട​ലാ​ക്കി​ല്ല. പ​ല​തും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ അ​റി​ഞ്ഞ​ത്. വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അം​ഗീ​ക​രി​ച്ചാ​ൽ മ​തി.

വി​ജി​ല​ൻ​സ് ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്ക​ട്ടെ. പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​രു മാ​ങ്ങാ​ത്തൊ​ലി​യു​മി​ല്ല. ഒ​ടി​ഞ്ഞ വി​ല്ലാ​ണ് അ​വ​രു​ടേ​ത്. ചി​ല വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം താ​ൻ ചോ​ദി​ച്ച് വാ​ങ്ങു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചാ​ലേ ശ​രി​യാ​കു.

കേ​ന്ദ്ര ഏ​ജ​ൻ​സി വ​ട്ട​മി​ട്ട് പ​റ​ന്ന് ന​ട​ന്നു​വെ​ന്ന് വ​ച്ച് വി​ജി​ല​ൻ​സി​നെ പി​രി​ച്ചു വി​ട​ണോ ‍?. വി​ജി​ല​ൻ​സ് ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. എ​ന്തു വേ​ണ​മെ​ങ്കി​ലും അ​വ​ർ അ​ന്വേ​ഷി​ച്ചോ​ട്ടെ. പ​ക്ഷെ ആ​രേ​യും ആ​ക്ഷേ​പി​ക്കാ​നാ​യി അ​ന്വേ​ഷി​ക്ക​രു​ത്. കെ​എ​സ്എ​ഫ്ഇ ന​ല്ല പേ​രെ​ടു​ത്ത സ്ഥാ​പ​ന​മാ​ണ്. അ​വി​ടെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​പ്പോ​ൾ എ​ന്തു കൊ​ണ്ട് എ​ന്ന ചോ​ദ്യം വ​ന്നു. അ​ത്ര​മാ​ത്രം.

ഇ​വി​ടെ ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​വും വി​ജി​ല​ൻ​സും എ​ല്ലാം വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി ന​ട​ക്കു. ത​ന്‍റെ വ​കു​പ്പി​ൽ നി​ന്നാ​ണ് സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കൊ​ടു​ക്കു​ന്ന​ത്. അ​വ​ർ തെ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കാ​തെ നോ​ക്കി​യാ​ൽ മ​തി. അ​ല്ലാ​തെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ പ​റ്റു​മോ ?. വി​ജി​ല​ൻ​സ് റെ​യ്ഡ് കൊ​ണ്ട് കെ​എ​സ്എ​ഫ്ഇ​ക്ക് എ​ന്ത് സം​ഭ​വി​ക്കാ​നാ​ണ്. അ​തൊ​രു ബൃ​ഹ​ത്താ​യ സ്ഥാ​പ​ന​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.