അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം; തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Tuesday, December 1, 2020 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട തീ​വ്ര ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി. ഇ​ത് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

തീ​വ്ര ന്യൂ​ന​മ​ർ​ദം ക​ഴി​ഞ്ഞ ആ​റ് മ​ണി​ക്കൂ​റാ​യി മ​ണി​ക്കൂ​റി​ൽ 10 കി.​മീ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഇ​ത് കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ച്ച് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് പ്ര​വ​ച​നം.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ശ്രീ​ല​ങ്ക​ൻ തീ​രം ക​ട​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്നു.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​ന്ന വി​ല​ക്ക് എ​ല്ലാ​ത​രം മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.