കോ​വി​ഡി​ന്‍റെ പേ​രി​ൽ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ
Tuesday, December 1, 2020 9:31 AM IST
പോം​ഗ്യാം​ഗ്: കോ​വി​ഡി​ന്‍റെ പേ​രി​ൽ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ കിം ​ജോം​ഗ് ഉ​ൻ തീ​രു​മാ​നി​ച്ചു.

ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​ക്കാ​ണു രാ​ജ്യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നൊ​ന്നും ഉ​ത്ത​ര​കൊ​റി​യ കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല. ഒ​ക്ടോ​ബ​റി​ൽ ചൈ​ന​യി​ൽ​നി​ന്ന് 253,000 ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി മാ​ത്ര​മാ​ണ് ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു ന​ട​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ രാ​ജ്യ​ത്തു ക​ടു​ത്ത ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നും ഇ​ന്ധ​ന​ക്ഷാ​മ​ത്തി​നും ഇ​ട​വെ​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച​തെ​ന്നു ദ​ക്ഷി​ണ കൊ​റി​യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നെ​ന്നു വ്യ​ക്ത​മ​ല്ല. തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​തി​ർ​ത്തി​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​കൊ​റി​യ തീ​രു​മാ​നി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.