പാ​ല​ക്കാ​ട്ട് വ​നി​താ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​ൻ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ
Tuesday, December 1, 2020 9:30 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​ൻ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ. ക​ന്നി​മാ​രി​യി​ലെ വ​നി​താ സ്ഥാ​നാ​ർ​ഥി ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ​യും ക​ന്നി​മാ​രി കു​റ്റി​ക്ക​ൽ​ച​ള്ള രാ​ജ​ന്‍റെ​യും മ​ക​ൻ അ​ജി​ത്തി​നെ​യാ​ണ് (31) വീ​ടി​ന​ക​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു പോ​യ​ന്‍റ് 315 റൈ​ഫി​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ക്ക്. ചി​റ്റി​ല്ല​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ഡി ​അ​ഡി​ക്ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത്ത് നാ​ലു​ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് ക​ല്യാ​ണി​ക്കു​ട്ടി. ക​ല്യാ​ണി​ക്കു​ട്ടി​യും രാ​ജ​നും തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​യി വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് മു​ദ്ര​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.