യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും സു​ഹൃ​ത്തിന്‍റെയും കൊ​ല​പാ​ത​കം; മു​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, December 1, 2020 9:11 AM IST
ല​ക്നോ: യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട് ക​ത്തി​ക്കു​ക​യും ചെ​യ്ത് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​കേ​ഷ് സിം​ഗ്(35), സു​ഹൃ​ത്ത് പി​ന്‍റു സ​ഹു(32) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ല​ളി​ത് മി​ശ്ര, കേ​ശ​വാ​ന​ന്ദ് മി​ശ്ര, അ​ക്രം അ​ലി എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ കു​റ്റ സ​മ്മ​തം ന​ട​ത്തി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കേ​ശ​വാ​ന​ന്ദി​ന്‍റെ മാ​താ​വ് ഗ്രാ​മ​ത്ത​ല​വ​യാ​ണ്. ഇ​വ​രു​ടെ കൈ​വ​ശം വ​രു​ന്ന ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​കേ​ഷ് സിം​ഗ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്ക് രാ​കേ​ഷ് സിം​ഗി​നോ​ട് പ​ക തോ​ന്നി.

പ്ര​തി​ക​ൾ ചി​ല ച​ർ​ച്ച​ക​ൾ​ക്കെ​ന്ന പേ​രി​ൽ രാ​കേ​ഷ് സിം​ഗി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും എ​ല്ലാ​വ​രും ചേ​ർ​ന്ന് മ​ദ്യം ക​ഴി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കൊ​ല​പാ​ത​കം അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട് ക​ത്തി​ക്കു​ക​യും ചെ​യ്തു.

തീ​പി​ട​ത്തി​ൽ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ന് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു. സാ​ഹു സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചും രാ​കേ​ഷ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​കേ​ഷി​ന്‍റെ പി​താ​വ് മു​ന്ന സിം​ഗ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.