ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു
Tuesday, December 1, 2020 8:07 AM IST
ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ജി​എ​ച്ച്എം​സി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​ത്ത് തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ർ നാ​ലി​നാണ് ഫ​ലം വ​രു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ 150 വാ​ർ​ഡു​ക​ളി​ലാ​യി 1122 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. 24 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ൾ ചേ​രു​ന്ന​താ​ണ് ന​ഗ​ര​സ​ഭാ പ്ര​ദേ​ശം. 74.67 ല​ക്ഷം വോ​ട്ട​ർ​മാ​ർ ഇ​വി​ടെ​യു​ള്ള​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി അ​ര​ല​ക്ഷം പൊ​ലീ​സു​കാ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ വാ​ശി​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്. അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് പാ​ർ​ട്ടി​യു​ടെ തെ​ല​ങ്കാ​ന അ​ധ്യ​ക്ഷ​ൻ എ​ൻ.​ഉ​ത്തം​കു​മാ​ർ റെ​ഡ്ഡി നേ​തൃ​ത്വം ന​ൽ​കി. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ടി​ആ​ർ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു, എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എ​ന്നി​വ​രും അ​വ​ര​വ​രു​ടെ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണം ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.