കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ച്ച് മോ​ഡേ​ണ
Tuesday, December 1, 2020 5:59 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​കാ​ര​ത്തി​ന് ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മോ​ഡേ​ണ അ​റി​യി​ച്ചു. ഫൈ​സ​റി​ന് ശേ​ഷം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​കാ​ര​ത്തി​ന് ശ്ര​മം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​ണ് മോ​ഡേ​ണ.

ഫൈ​സ​റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഹി​യ​റിം​ഗ് ഡി​സം​ബ​ർ 10ന് ​ന​ട​ക്കും. അം​ഗീ​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ഉ​ട​ൻ സ്വീ​ക​രി​ക്കാ​നാ​വും.

മോ​ഡേ​ണ​യു​ടെ ഹി​യ​റിം​ഗ് ഡി​സം​ബ​ർ 17നാ​ണ് ന​ട​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം 94 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് മോ​ഡേ​ണ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മോ​ഡേ​ണ​യു​ടെ വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.