പോ​സ്റ്റ് കോ​വി​ഡ് സി​ൻ​ഡ്രോം ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, November 30, 2020 7:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​സ്റ്റ് കോ​വി​ഡ് സി​ൻ​ഡ്രോം പ​ല​രി​ലും ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ൾ കോ​വി​ഡ് മു​ക്ത​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് ആ​റ് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഇ​തി​ന​കം കോ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ളും രോ​ഗ​മു​ക്തി നേ​ടി. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​ണ് എ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​റി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​പ്പോ​ൾ കു​റ​ഞ്ഞി​രി​ക്കു​ന്നു. പ​ക്ഷേ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച വേ​ഗ​ത്തി​ൽ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണ വ​ർ​ധി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ട്ട​യം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ കേ​സ് കൂ​ടു​ത​ലാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.