ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി
Monday, November 30, 2020 5:58 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ചോ​ദ്യം ചെ​യ്യ​ൽ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് പ​റ​ഞ്ഞു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ണ​മോ എ​ന്ന് കാ​ര്യ​ത്തി​ൽ തീ​രു​മാ​നം പി​ന്നീ​ടാ​യി​രി​ക്കും. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ചി​കി​ത്സ​യി​ലു​ള്ള കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശ​പ​ത്രി​യി​ൽ​വ​ച്ചാ​ണ് വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്ത​ത്.

വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ യൂ​ണി​റ്റ് ഡി​വൈ​എ​സ്പി വി. ​ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.