കെ​എ​സ്എ​ഫ്ഇ ച​ർ​ച്ച നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
Monday, November 30, 2020 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ക്ര​മ​ക്കേ​ടു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പ് നോ​ക്ക​ട്ടെ. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ ഔ​ചി​ത്യം എ​ല്ലാ സ്ഥ​ല​ത്തും ഒ​രു​പോ​ലെ​യ​ല്ല. ഔ​ചി​ത്യം അ​നു​സ​രി​ച്ച് വേ​ണം പ​രി​ശോ​ധ​ന​യെ​ന്നും ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ൾ നി​ഷേ​ധി​ച്ച് കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ പി​ലി​പ്പോ​സ് തോ​മ​സ് രം​ഗ​ത്തെ​ത്തി. ബ്രാ​ഞ്ചു​ക​ളി​ൽ വീ​ഴ്ച ക​ണ്ടെ​ത്താ​ൻ ഓ​ഡി​റ്റ് ടീ​മി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ബ്രാ​ഞ്ചു​ക​ളി​ൽ ഇ​ന്ന് കെ​എ​സ്എ​ഫ്ഇ ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു ബ്രാ​ഞ്ചി​ൽ പോ​ലും വീ​ഴ്ച ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും പി​ലി​പ്പോ​ർ തോ​മ​സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.