മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വി​ന് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​വു​മാ​യി ബ​ന്ധമെ​ന്നു സൂ​ച​ന
Monday, November 30, 2020 2:07 PM IST
കൊ​ച്ചി: കെഎ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യാ​ണെ​ന്നു സൂ​ച​ന. റെ​യ്ഡി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ എ​തി​ർ​പ്പ് രൂ​പ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യ ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യു​ടെ അ​റി​വോ​ടെ​യാ​ണു പ​രി​ശോ​ധ​ന​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തെ സ​ഹാ​യി​ക്കാ​നാ​ണു വി​ജി​ല​ൻ​സ് കെഎ​സ്എ​ഫ്ഇ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ഇ​ത്ത​ര​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു മു​ൻ​പ് ഒ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ര​മ​ണ്‍ ശ്രീ​വാ​സ്ത​വ. ഇ​പ്പോ​ഴും അ​തേ പ​ദ​വി​യി​ൽ ത​ന്നെ ശ്രീ​വാ​സ്ത​വ തു​ട​രു​ന്നു​ണ്ടെ​ന്നാ​ണു സ്ഥാ​പ​ന​ത്തി​ന്‍റെ വൈ​ബ്സൈ​റ്റ് പ​റ​യു​ന്ന​ത്.

പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും തോ​മ​സ് ഐ​സ​ക്കും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ഇ​രു​വ​രും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം പ​രി​ശോ​ധ​ന നി​ർ​ത്തി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യ കെഎ​സ്എ​ഫ്ഇ റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നു മു​ൻ​പു ത​ന്നെ വി​ജി​ല​ൻ​സ് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യെ റെ​യ്ഡ് വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു റെ​യ്ഡ് ന​ട​ത്താ​നു​ള്ള വാ​ക്കാ​ലു​ള്ള അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മാ​ണു വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സു​പ്ര​ധാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെഎസ്എ​ഫ്ഇ ശാ​ഖ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വി​ജി​ല​ൻ​സ് മാ​ന്വ​ൽ അ​നു​സ​രി​ച്ചു ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റെ​യ്ഡി​നു നി​ർ​ദേ​ശം ന​ൽ​കാം. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു വി​വാ​ദ​മാ​കാ​തി​രി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​നെ വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ വി​വ​രം ധ​രി​പ്പി​ച്ച​തെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.