ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ൽ ചൈ​ന പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു: റി​പ്പോ​ർ​ട്ട്
Monday, November 30, 2020 1:17 PM IST
ന്യൂ​ഡ​ൽ​ഹി: ടി​ബ​റ്റി​ലെ ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ ചൈ​ന ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

യാ​ർ​ലു​ങ് സാ​ങ്ബോ ന​ദി​യി​ൽ (ബ്ര​ഹ്മ​പു​ത്ര​യു​ടെ ടി​ബ​റ്റ​ൻ പേ​ര്) ഹൈ​ഡ്രോ പ​വ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ചൈ​ന തീ​രു​മാ​നി​ച്ചു​വെ​ന്നു പ​വ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ചൈ​ന ചെ​യ​ർ​മാ​ൻ യാ​ൻ സ്യോ​ങ് വ്യ​ക്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2035 ല​ക്ഷ്യം​വ​ച്ചു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വി​ക​സ​ന അ​ജ​ൻ​ഡ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

യാ​ർ​ലു​ങ് സ​ങ്ബോ​യു​ടെ ഗ്രാ​ൻ​ഡ് കാ​ന്യ​ൻ സ്ഥി​തി ചെ​യ്യു​ന്ന മെ​ഡോ​ങ് കൗ​ണ്ടി​യാ​ണ് ചൈ​ന​യു​ടെ പു​തി​യ അ​ണ​ക്കെ​ട്ട് പ​ദ്ധ​തി​യു​ടെ കേ​ന്ദ്രം. അ​രു​ണാ​ച​ൽ പ്ര​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ടി​ബ​റ്റ് കൗ​ണ്ടി​യാ​ണു മെ​ഡോ​ങ്.

അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ന​ട​ക്കാ​നി​രി​ക്കു​ന്ന നാ​ഷ​ന​ൽ പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സി​ൽ (എ​ൻ​പി​സി) ഒൗ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച​തി​നു​ശേ​ഷം പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ. ന​ദി​യി​ൽ ചൈ​ന ഡാം ​നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളി​ൽ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​തു​വ​രെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.