സെ​ന​ഗ​ൽ ഫു​ട്ബോ​ളി​ലെ സൂ​പ്പ​ർ താ​രം പാ​പ്പ ബൗ​ബ ദി​യോ​പ് അ​ന്ത​രി​ച്ചു
Monday, November 30, 2020 1:01 PM IST
ഡാ​ക്കാ​ർ: സെ​ന​ഗ​ൽ ഫു​ട്ബോ​ൾ മു​ൻ താ​രം പാ​പ്പ ബൗ​ബ ദി​യോ​പ് (42) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​നാ​യി​രു​ന്നു. സെ​ന​ഗ​ലി​നാ​യി 63 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 11 ഗോ​ളു​ക​ൾ നേ​ടി. 2013ലാ​ണ് രാ​ജ്യ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ച​ത്.

പാ​പ്പ ബൗ​ബ ദി​യോ​പി​ന്‍റെ മി​ക​വി​ലാ​ണ് 2002-ൽ ​ജ​പ്പാ​നി​ലും ദ​ക്ഷി​ണ​കൊ​റി​യ​യി​ലു​മാ​യി ന​ട​ന്ന ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെ ഏ​ക ഗോ​ളി​ന് അ​ട്ടി​മ​റി​ച്ച​ത്. നി​ര​വ​ധി യൂ​റോ​പ്പ്യ​ൻ ക്ല​ബ്ബു​ക​ൾ​ക്കാ​യും പാ​പ്പാ ദി​യോ​പ് ബൂ​ട്ടു​കെ​ട്ടി.

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഫു​ൾ​ഹാം, പോ​ർ​ട്സ്മൗ​ത്ത്, വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ്, ബി​ർ​മിം​ഗാം സി​റ്റി തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​നു പു​റ​മേ ഫ്രാ​ൻ​സ്, ഗ്രീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ച്ചു.

സെ​ന​ഗ​ൽ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദി​യോ​പി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ദി​യോ​പി​ന് ഫി​ഫ​യും മു​ൻ ടീ​മു​ക​ളാ​യ പോ​ർ​ട്സ്മൗ​ത്ത്, ഫു​ൾ​ഹാം എ​ന്നി​വ​യും ആ​ദ​രാ​ഞ്ജ​ലി നേ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.