ബ്രി​ട്ട​ണി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​യേ​ക്കും
Monday, November 30, 2020 5:37 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​ണി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ ഫൈ​സ​റി​ന് അ​ടു​ത്ത ആ​ഴ്ച​യോ​ടെ ബ്രി​ട്ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും.

തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് ബ്രി​ട്ട​ന്‍റെ തീ​രു​മാ​നം. ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ 95 ശ​ത​മാ​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട ഫൈ​സ​റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഫൈ​സ​റി​ന്‍റെ 40 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ​ക്ക് ബ്രി​ട്ട​ൻ ഇ​തി​ന​കം ഓ​ർ​ഡ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഡി​സം​ബ​ർ ഏ​ഴോ​ടെ വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ബ്രി​ട്ട​ണി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.