സൗ​ദി അ​റേ​ബ്യ​യി​ൽ വി​റ​ക് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വാ​സി ഉ​ൾ​പ്പെ​ടെ 12 പേ​ർ പി​ടി​യി​ൽ
Monday, November 30, 2020 5:38 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ച് വി​റ​കു​ക​ളാ​ക്കി വി​ൽ​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി. റി​യാ​ദി​ൽ ഈ ​വി​ധം വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച 16 ട​ണ്‍ വി​റ​ക് പ​രി​സ്ഥി​തി സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി.

വി​റ​ക് വി​ൽ​പ​ന​ക്കാ​രാ​യ 11 സൗ​ദി പൗ​ര·ാ​രും ഒ​രു പാ​ക്കി​സ്ഥാ​നി​യു​മാ​ണ​അ പി​ടി​യി​ലാ​യ​ത്. നി​യ​മാനു​സൃ​ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി പ​രി​സ്ഥി​തി സു​ര​ക്ഷാ സേ​നാ​വ​ക്താ​വ് മേ​ജ​ർ റാ​യി​ദ് അ​ൽ​മാ​ലി​കി പ​റ​ഞ്ഞു.

വി​റ​ക് വി​ൽ​പ​ന, വി​പ​ണ​നം, നീ​ക്കം ചെ​യ്യ​ൽ, വി​റ​ക് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്ക​ൽ എ​ന്നി​വ പ​രി​സ്ഥി​തി സു​ര​ക്ഷാ​സേ​ന നി​രീ​ക്ഷി​ച്ച് നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.