മു​ണ്ട​ക്ക​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, November 30, 2020 9:39 AM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സം​ഗീ​ത്, അ​നു​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സ​ഞ്ജ​യ് (ആ​റ്) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ മു​ണ്ട​ക്ക​യം പൈ​ങ്ങ​ണ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്ന് വ​ന്ന കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഞ്ജ​യ് അ​പ​ക​ട​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ച​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.