കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം; ഭ​ര്‍​ത്താ​വു​ള്‍​പ്പെ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
Sunday, November 29, 2020 11:53 AM IST
ചേ​ർ​ത്ത​ല: ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. ആ​ലു​വ മു​പ്പ​ത്ത​ടം മ​ണ​പ്പു​റ​ത്ത് ഹൗ​സ് അ​ന​ന്തു​വി​ന്‍റെ ഭാ​ര്യ വി​ഷ്ണു​പ്രി​യ (19) യാ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല തി​രു​വി​ഴ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​റും ചേ​ർ​ത്ത​ല ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഹൈ​വേ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണു യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ഷ്ണു​പ്രി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ന​ന്തു (22) സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ജി​ത്ത് (20), ജി​യോ (21) എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് വി​ഷ്ണു​പ്രി​യ മ​രി​ച്ച​ത്. ആ​ലു​വ മു​പ്പ​ത്ത​ടം കാ​രോ​ത്തു​കു​ന്നി​ൽ പ​രേ​ത​രാ​യ സു​ധീ​ഷി​ന്‍റെ​യും അ​നു​പ​മ​യു​ടെ​യും മ​ക​ളാ​ണ് വി​ഷ്ണു​പ്രി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.