പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; പാ​ക് സൂ​പ്പ​ർ താ​ര​ത്തി​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണം
Sunday, November 29, 2020 12:07 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി യു​വ​തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ത്തു​വ​ർ​ഷ​ത്തോ​ളം ത​ന്നെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണു യു​വ​തി​യു​ടെ ആ​രോ​പ​ണം.

2010-ൽ ​ബാ​ബ​ർ അ​സം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും യു​വ​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന് ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ബാ​ബ​റി​ന്‍റെ മ​ന​സു​മാ​റി​യെ​ന്നും വി​വാ​ഹ​ക്കാ​ര്യം പ​റ​യു​ന്പോ​ഴൊ​ക്കെ ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ബാ​ബ​റി​ന്‍റെ പ്ര​തി​സ​ന്ധി കാ​ല​ത്ത് താ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

പാ​ക്കി​സ്ഥാ​ൻ ടീം ​നാ​യ​ക​നാ​യ ബാ​ബ​ർ അ​സം നി​ല​വി​ൽ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലാ​ണ്. ആരാേ​പ​ണ​ത്തോ​ട് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡും താ​ര​വും ഇ​തേ​വ​രെ പ്ര​തി​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.