ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ബി​ഐ​എ​സ് ഹെ​ൽ​മ​റ്റു​ക​ൾ നി​ർ​ബ​ന്ധം; ഉ​ത്ത​ര​വു​മാ​യി കേ​ന്ദ്രം
Sunday, November 29, 2020 10:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ബി​ഐ​എ​സ് നി​ല​വാ​ര​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ മാ​ത്രം നി​ര്‍​മി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യാ​ന്‍ പാ​ടു​ള്ളു​വെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. റോ​ഡ്, ഗ​താ​ഗ​ത, ദേ​ശീ​യ പാ​ത മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​നി മു​ത​ല്‍ ഇ​ത്ത​രം ഹെ​ല്‍​മ​റ്റു​ക​ള്‍ മാ​ത്ര​മേ രാ​ജ്യ​ത്ത് നി​ര്‍​മി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ല്‍​മ​റ്റ് വി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ മാ​ര​ക​മാ​യ പ​രി​ക്കു​ക​ളി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കാ​ന്‍ ഈ ​ഉ​ത്ത​ര​വ് സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.