വി​ജി​ല​ൻ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പാ​ണെ​ന്ന് ഓ​ർ​ക്ക​ണം: ധ​ന​മ​ന്ത്രി​യു​ടെ "വ​ട്ട്' പ​രാ​മ​ർ​ശ​ത്തി​ൽ ചെ​ന്നി​ത്ത​ല
Sunday, November 29, 2020 10:08 AM IST
കോ​ഴി​ക്കോ​ട്: കെ​എ​സ്എ​ഫ്ഇ ചി​ട്ടി ന​ട​ത്തി​പ്പ് വ്യാ​പ​ക ക്ര​മ​ക്കേ​ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. റെ​യ്ഡി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഗു​രു​ത​ര അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. കെ​എ​സ്എ​ഫ്ഇ അ​ഴി​മ​തി​യി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഴി​മ​തി ക​ണ്ടെ​ത്തു​മ്പോ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്തി​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. റെ​യ്ഡ് ന​ട​ത്തി​യ​വ​ർ​ക്ക് വ​ട്ടാ​ണെ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പാ​ണ് വി​ജി​ല​ൻ​സെ​ന്ന് ഐ​സ​ക് ഓ​ർ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

സ്വ​ന്തം വ​കു​പ്പി​ൽ ആ​ര് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ലും ധ​ന​മ​ന്ത്രി ച​ന്ദ്ര​ഹാ​സ​മി​ള​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശി​ച്ചു. റെ​യ്ഡ് ഇ​ട​യ്ക്ക് നി​ർ​ത്തി​വ​യ്പ്പി​ച്ചോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ സി​പി​എ​മ്മി​ൽ പ​ട​യൊ​രു​ക്കം തു​ട​ങ്ങി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സോ​ളാ​ർ ആ​രോ​പ​ണ​ങ്ങ​ളി​ൽ പു​തി​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​ത്യം പു​റ​ത്തു​വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.