ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല
Sunday, November 29, 2020 8:22 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണത്തി​ലും രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഒ​രു കു​റ​വു​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,000ലേ​റെ​പ്പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. 9,198 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേസ​മ​യ​ത്ത് 569,936 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,550,616 ഉം ​രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,457,505 ഉം ​ആ​യി ഉ​യ​ർ​ന്നു. 43,178,112 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

17,914,999 പേ​രാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 105,233 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ജ​ർ​മ​നി, പോ​ള​ണ്ട്, പെ​റു, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.