ഛത്തീ​സ്ഗ​ഡി​ൽ ഐ​ഇ​ഡി സ്ഫോ​ട​നം; അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Sunday, November 29, 2020 5:50 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് സി​ആ​ർ​പി​എ​ഫ് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ന​ക്സ​ൽ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് പു​റ​പ്പെ​ട്ട സൈ​നി​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ക്മ​യി​ലെ ടാ​ഡ്മെ​റ്റ്ല ഗ്രാ​മ​ത്തി​ലു​ള്ള വ​ന​ത്തി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ഒ​രു സൈ​നി​ക​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.