കർഷകർ‌ സ​മ​രം നി​ർ​ത്തി​യാ​ൽ ച​ർ​ച്ച​യാ​വാം; കൃ​ഷി​മ​ന്ത്രി​ക്ക് പി​ന്നാ​ലെ അ​മി​ത് ഷാ​യും
Saturday, November 28, 2020 8:07 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ ച​ർ​ച്ച​യാ​വാ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും. നേ​ര​ത്തെ കൃ​ഷി​മ​ന്ത്രി​യും ക​ർ​ഷ​ക​രു​മാ​യി ച​ർ‌​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ക​ർ​ഷ​ക​രു​ടെ ഏ​തു പ്ര​ശ്ന​വും ച​ർ‌​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണ്. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഡി​സം​ബ​ർ മൂ​ന്നി​ന് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി.

പ​ല​യി​ട​ത്തും, ഈ ​ത​ണു​പ്പി​ൽ ക​ർ​ഷ​ക​ർ അ​വ​രു​ടെ ട്രാ​ക്ട​റു​ക​ളും ട്രോ​ളി​ക​ളു​മാ​യി ദേ​ശീ​യ​പാ​ത​ക​ളി​ൽ താ​മ​സി​ക്കു​ക​യാ​ണ്. വ​ലി​യ മൈ​താ​ന​ത്തേ​ക്ക് നി​ങ്ങ​ളെ മാ​റ്റാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ത​യാ​റാ​ണ്. ദ​യ​വാ​യി അ​വി​ടേ​ക്കു​പോ​ക​ണം. അ​വി​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പോ​ലീ​സ് അ​നു​മ​തി ന​ൽ‌​കു​മെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.