സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ചെ​ല​വേ​റി​യ​ത്, സ​ബ​ർ​ബ​ൻ റെ​യി​ലി​ലേ​ക്ക് മ​ട​ങ്ങ​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
Saturday, November 28, 2020 7:46 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ട​ൻ മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ചെ​ല​വു കു​റ​ഞ്ഞ​തും പ്രാ​യോ​ഗി​ക​വു​മാ​യ സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ഇ​ട​തു​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യി​രു​ന്നെ​ങ്കി​ൽ അ​ത് ഇ​തി​നോ​ട​കം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സി​ൽ​വ​ർ ലൈ​നി​ന്‍റെ പ​ദ്ധ​തി​ച്ചെ​ല​വ് 65,000 കോ​ടി​ക്കു പ​ക​രം 1.33 ല​ക്ഷം കോ​ടി രൂ​പ​യാ​കു​മെ​ന്നും സ്ഥ​ല​മെ​ടു​പ്പി​ന് കി​ലോ​മീ​റ്റ​റി​ന് 120 കോ​ടി രൂ​പ​യ്ക്കു പ​ക​രം 370 കോ​ടി രൂ​പ​യാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നീ​തി ആ​യോ​ഗ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. മ​ർ​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ളി​ൽ​പ്പോ​ലും മ​ന​സി​രു​ത്താ​തെ ത​യാ​റാ​ക്കി​യ തി​ക​ച്ചും അ​പ്രാ​യോ​ഗി​ക​മാ​യ പ​ദ്ധ​തി​യാ​ണി​ത്. റെ​യി​ൽ​വെ ബോ​ർ​ഡ്, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യും, പ​രി​സ്ഥി​തി മ​ന്ത്രാ​ലാ​യം എ​ന്നി​വ​യു​ടെ അ​നു​മ​തി​യി​ല്ല. സം​സ്ഥാ​ന റ​വ​ന്യൂ​വ​കു​പ്പി​നെ ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന സ്ഥ​ല​മെ​ടു​പ്പി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ച്യു​താ​ന​ന്ദ​ർ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2009ൽ ​പ്ര​ഖ്യാ​പി​ച്ച കേ​ര​ള ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി​യു​ടെ താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വും (1,27,000 കോ​ടി രൂ​പ) സ്ഥ​ല​മെ​ടു​പ്പി​നെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​വും പ​രി​ഗ​ണി​ച്ചാ​ണ് യു​ഡി​എ​ഫ് സ​ബ​ർ​ബ​ൻ പ​ദ്ധ​തി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. ഇ​ട​തു​സ​ർ​ക്കാ​ർ ഹൈ​സ്പീ​ഡ് പ​ദ്ധ​തി​യെ പൊ​ടി​ത​ട്ടി​യെ​ടു​ത്താ​ണ് അ​ർ​ധ​അ​തി​വേ​ഗ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി രൂ​പീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.