ട്രാ​ക്ട​ർ ഉ​പേ​ക്ഷി​ച്ചാ​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടാം; പോ​ലീ​സ് ഓ​ഫ​ർ നി​ര​സി​ച്ച് ക​ർ​ഷ​ക​ർ
Saturday, November 28, 2020 7:36 PM IST
ന്യൂ​ഡ​ൽ​ഹി: ട്രാ​ക്ട​ർ ഉ​പേ​ക്ഷി​ച്ചാ​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​മെ​ന്ന് ക​ർ​ഷ​ക​രോ​ട് പോ​ലീ​സ്. ഹ​രി​യാ​ന​ അ​തി​ർ​ത്തി​യി​ൽ​നി​ന്നും ഗാ​സി​പു​ർ വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ർ​ഷ​ക​രെ പോ​ലീ​സ് അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ട്രാ​ക്ട​ർ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് ഉ​പാ​ധി​യും​വ​ച്ചു.

എ​ന്നാ​ൽ ക​ർ​ഷ​ക​ർ ഈ ​വാ​ഗ്ദാ​നം നി​ര​സി​ച്ചു. ഗാ​സി​പു​ർ അ​തി​ർ​ത്തി​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന അ​ഞ്ഞൂ​റോ​ളം വ​രു​ന്ന ക​ർ​ഷ​ക​രോ​ടാ​ണ് ട്രാ​ക്ട​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു മ​ണി​ക്കൂ​റോ​ള​മാ​ണ് ക​ർ​ഷ​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു​നി ർ​ത്തി​യ​ത്. കോ​ണ്‍​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ളും മു​ള്ളു​വേ​ലി​ക​ളും മ​ണ​ൽ നി​റ​ച്ച ട്ര​ക്കു​ക​ളും ക്രെ​യി​നു​ക​ളി​ൽ കൂ​റ്റ​ൻ കോ​ണ്‍​ക്രീ​റ്റ് ക​ട്ട​ക​ളെ​ത്തി​ച്ചു നി​ര​ത്തി​യു​മാ​യി രു​ന്നു പോ​ലീ​സി​ന്‍റെ പ്ര​തി​രോ​ധം. എ​ന്നാ​ൽ, ഈ ​ത​ട​സ​ങ്ങ​ളെ​യെ​ല്ലാം ത​ങ്ങ​ളു​ടെ ട്രാ​ക്ട​റു​ക​ളി​ൽ ക​യ​ർ​കെ​ട്ടി വ​ലി​ച്ച് ക​ർ​ഷ​ക​ർ നീ​ക്കി​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ഞൂ​റോ​ളം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഡ​ൽ​ഹി ച​ലോ’ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം ത​ല​സ്ഥാ​ന​ത്ത് ത​ങ്ങാ​നു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ക​രു​ത​ലു​മാ​യാ​ണ് ക​ർ​ഷ​ക​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.