ക​ർ​ഷ​ക​രെ ത​ട​യാ​ൻ ഖ​ട്ട​ർ ആ​രാ​ണ്; തി​രി​ച്ച​ടി​ച്ച് അ​മ​രീ​ന്ദ​ർ
Saturday, November 28, 2020 7:16 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഖ​ട്ട​റി​ന് എ​ന്താ​ണ് പ​റ​യേ​ണ്ട​ത​റി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ഇ​തൊ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഖ​ട്ട​റും അ​മ​രീ​ന്ദ​റും കൊ​മ്പു​കോ​ർ​ത്ത​ത്. ക​ർ​ഷ​ക​രു​ടെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് പി​ന്നി​ൽ അ​മ​രീ​ന്ദ​ർ ആ​ണെ​ന്നാ​യി​രു​ന്നു ഖ​ട്ട​ർ ആ​രോ​പി​ച്ച​ത്.

നേ​ര​ത്തെ ത​ന്നെ വി​ളി​ച്ചി​രു​ന്നെ​ന്നും താ​ൻ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ഖ​ട്ട​ർ പ​റ​യു​ന്ന​ത് നു​ണ​യാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ, ത​ന്‍റെ ക​ർ​ഷ​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഖ​ട്ട​ർ ത​ന്നെ 10 ത​വ​ണ വി​ളി​ച്ചാ​ലും താ​ൻ ഫോ​ൺ എ​ടു​ക്കി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ഖ​ട്ട​ർ മാ​പ്പ് പ​റ​യ​ണം, അ​ല്ലാ​ത്ത പ​ക്ഷം അ​ദ്ദേ​ഹ​ത്തോ​ട് താ​ൻ ക്ഷ​മി​ക്കി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​ഷേ​ധി​ക്കാ​ൻ ക​ർ​ഷ​ക​ർ‌​ക്ക് അ​വ​കാ​ശ​മു​ള്ള​തി​നാ​ലാ​ണ് പ​ഞ്ചാ​ബ് അ​വ​രെ ത​ട​യാ​തി​രി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ അ​വ​രെ ത​ട​യു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ജ​ല​പീ​ര​ങ്കി​ക​ളും ക​ണ്ണീ​ർ വാ​ത​ക​ങ്ങ​ളും അ​വ​ർ​ക്കെ​തി​രെ പ്ര​യോ​ഗി​ക്കു​ന്ന​ത്. ത​ങ്ങ​ളും ഡ​ൽ​ഹി​യും അ​വ​രെ ത​ട‍​യാ​തി​രി​ക്കു​മ്പോ​ൾ അ​വ​രെ ത​ട​യാ​ൻ നി​ങ്ങ​ൾ ആ​രാ​ണ്? ഈ ​സ​ത്യ​സ​ന്ധ​മ​ല്ലാ​ത്ത പെ​രു​മാ​റ്റം ഇ​ഷ്ട​മ​ല്ല. ഖ​ട്ട​ർ വി​ളി​ച്ചാ​ൽ‌ ഫോ​ൺ എ​ടു​ക്കി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.