ഐ​സ​ക്കി​ന്‍റെ ആ​രോ​പ​ണം ബാ​ലി​ശം, ഇ​താ​ണോ പ​റ​യേ​ണ്ട മ​റു​പ​ടി: വി. ​മു​ര​ളീ​ധ​ര​ൻ
Saturday, November 28, 2020 4:43 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​താ​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​രോ​പ​ണം ബാ​ലി​ശ​മാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ഇ​ഡി​യു​ടെ പേ​രും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പേ​രും വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു ധ​ന​കാ​ര്യ​മ​ന്ത്രി എ​ന്ന ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മു​തി​ർ​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത​ല്ല. താ​ൻ ച​ട്ടം ലം​ഘി​ച്ചു. നി​യ​മ​സ​ഭ വ​ര​ട്ടെ, നോ​ക്ക​ട്ടെ എ​ന്നാ​ണു ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​താ​ണോ ഒ​രു ധ​ന​മ​ന്ത്രി പ​റ​യേ​ണ്ട മ​റു​പ​ടി​യെ​ന്നും ഐ​സ​ക്ക് ചോ​ദി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കേ​ണ്ട സി​എ​ജി റി​പ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ടു പു​റ​ത്തു​വി​ട്ടു എ​ന്ന​തി​നു തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.